ഏറ്റുമാനൂര്‍ നഗരസഭ പതിനൊന്നാം വാര്‍ഡിലും CPM റിബല്‍ സ്ഥാനാര്‍ത്ഥി മത്സരരംഗത്ത്. സിപിഎം നേതാവും നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍ ചെയര്‍മാനുമായ അഡ്വക്കറ്റ് ടി.പി മോഹന്‍ദാസ് ആണ് ജനകീയ സമിതി സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് എത്തിയത്. പാര്‍ട്ടി തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മഞ്ജു അലോഷും, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ വി സാബുവും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീലയും പ്രചരണ രംഗത്ത് മുന്നേറുന്നതിനിടയിലാണ് CPM വിമത സ്ഥാനാര്‍ത്ഥിയുമെത്തുന്നത്. പുന്നത്തറ കറ്റോട് ജംഗ്ഷനില്‍ മോഹന്‍ദാസ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.


.jpg)


0 Comments