കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തില്‍ കോട്ടയം കള്‍ച്ചറല്‍ ഫെസ്റ്റിന് സമാപനമായി. വൈകിട്ട് 5 ന് ആരംഭിച്ച സമാപന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം പുരസ്‌കാരത്തിന് അര്‍ഹനായ കളിയരങ്ങ് സെക്രട്ടറി എംഡി സുരേഷ് ബാബുവിനെയും ഇംഗ്ലീഷ് സാഹിത്യത്തില്‍ പി എച്ച് ഡി നേടിയ അപര്‍ണ ബൈജുവിനെയും ചടങ്ങില്‍ ആദരിച്ചു. ദര്‍ശന സാംസ്‌കാരികേന്ദ്രം ഡയറക്ടര്‍ ഫാദര്‍ എമില്‍ പുള്ളിക്കാട്ടില്‍, ഫില്‍ക്കോസ് സെക്രട്ടറി പി കെ ആനന്ദക്കുട്ടന്‍, കോട്ടയം ഉണ്ണികൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡിടിപിസിയും കോട്ടയത്തെ സംസ്‌കാരിക സംഘടനകള്‍ ആയ ദര്‍ശന സംസ്‌കാരികേന്ദ്രം, നാദോപാസന, കളിയരങ്ങ്, ഫില്‍ക്കോസ്, ആത്മ, എന്നീ സംഘടനകളും സംയുക്തമായി ആണ് കോട്ടയം കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. സമ്മേളനത്തിന് ശേഷം, ആത്മയുടെ നേതൃത്വത്തില്‍ ആര്‍ട്ടിസ്റ്റ് സുജാതന്‍ സംവിധാനം ചെയ്ത ജാഗ്രത എന്ന നാടകം അരങ്ങേറി.


.jpg)


0 Comments