Breaking...

9/recent/ticker-posts

Header Ads Widget

ഡയാന ജോഷിയെ ജോസ് കെ മാണി എം.പി വീട്ടിലെത്തി ആദരിച്ചു



ഇന്ത്യ ബുക്ക്  ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടംപിടിച്ച ഡയാന ജോഷിയെ   കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം.പി വീട്ടിലെത്തി ആദരിച്ചു. 57 സെക്കന്‍ഡിനുള്ളില്‍ മോണ്ടിസോറി സ്ലൈഡ് കളര്‍ പസില്‍ പൂര്‍ണ്ണമാക്കിയാണ് മൂന്നര വയസ്സുകാരിയായ ഡയാന ജോഷി ഈ നേട്ടം  കൈവരിച്ചത്. കേരള കോണ്‍ഗ്രസ് എം സംസ്‌കാരവേദി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ കൊച്ചു മിടുക്കിയെ ആദരിച്ചത്. കേവലം ഒരു വയസ്സും എട്ടുമാസവും പ്രായമുള്ളപ്പോള്‍ തന്നെ ഡയാന 213 വസ്തുക്കള്‍ തിരിച്ചറിയുന്നതിലൂടെ ഏവരെയും അതിശയിപ്പിച്ചിരുന്നു.  

പഴങ്ങള്‍, ഫലങ്ങള്‍, വാഹനങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, ശരീരഭാഗങ്ങള്‍ സ്റ്റേഷനറി, ഗൃഹോപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഉള്ള വസ്തുക്കളാണ് ഡയാന തിരിച്ചറിഞ്ഞത്. കൂടാതെ കലാസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ നിന്നും ഡയാന തന്റെ അസാധാരണമായ ഗ്രഹണ ശേഷിക്ക് അംഗീകാരം നേടുകയുണ്ടായി. 325 വസ്തുക്കള്‍ തിരിച്ചറിയാന്‍ ഈ കൊച്ചു മിടുക്കിക്ക് സാധിച്ചു. മാതാപിതാക്കളായ ജോഷി മാത്യു( ടെക്‌നോപാര്‍ക്ക് ഐ.ടി മാനേജര്‍ )ബിനു ജോഷി ( ടെക്‌നോപാര്‍ക്ക് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍) എന്നിവരുടെ മാര്‍ഗനിര്‍ദ്ദേശമാണ്  ഡയാനയുടെ  കഴിവുകള്‍ വികസിപ്പിക്കുവാന്‍ സാഹചര്യമൊരുക്കിയത്.  ഡയാനയുടെ ഗ്രാന്‍ഡ് പേരന്റ്‌സും സ്‌നേഹവും പിന്തുണയുമായി ഒപ്പമുണ്ട്.  സംസ്‌കാര വേദി നിയോജക മണ്ഡലം പ്രസിഡണ്ട് ജയ്‌സന്‍ ജോസഫ്് കേരള കോണ്‍ഗ്രസ് എം നേതാക്കളായ പ്രൊഫ. ജോഷി മറ്റം, ജോണ്‍ അമനത്തുകുന്നേല്‍, ജോ ജോസഫ് അമനത്തുകുന്നേല്‍, ജോസ് ചൂരനോലില്‍,ലാലു മലയില്‍ തുടങ്ങിയവരും ഡയാനയെ ആശംസകള്‍അറിയിച്ചു.


Post a Comment

0 Comments