Breaking...

9/recent/ticker-posts

Header Ads Widget

കേരള സര്‍ക്കാരിനെ അതി ദരിദ്ര സര്‍ക്കാര്‍ ആയി പ്രഖ്യാപിക്കണമെന്ന് ഇ.ജെ.ആഗസ്തി



കേരള സര്‍ക്കാരിനെ രാജ്യത്തെ അതി ദരിദ്ര സര്‍ക്കാര്‍ ആയി പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് സീനിയര്‍ നേതാവ് ഇ.ജെ.ആഗസ്തി പറഞ്ഞു. സംസ്ഥാനത്തെ ജനതയെ കടക്കണിയില്‍ മുക്കിക്കൊല്ലുന്ന സര്‍ക്കാര്‍, കേരളം അതി ദരിദ്ര്യരില്ലാത്ത സംസ്ഥാനം എന്ന് പ്രഖ്യാപനം നടത്തുമ്പോള്‍ ലജ്ജ തോന്നുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ജോസ് കെ മാണിയെ മറ്റാരെക്കാളും തനിക്ക് നന്നായി അറിയാം എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക ഭവന സന്ദര്‍ശന യാത്രയും യാത്രയോട് അനുബന്ധിച്ചുള്ള നിയോജകമണ്ഡല ക്യാമ്പയിനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു EJ ആഗസ്തി. കടുത്തുരുത്തി ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്ന റാലി നഗരം ചുറ്റി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സീനിയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഉന്നത അധികാര സമിതി അംഗവുമായ മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോയ് എബ്രഹാം എക്‌സ് എംഎല്‍എ, സ്റ്റീഫന്‍ പാറവേലി തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. ജോസ് കെ മാണിയ്‌ക്കെതിരെയും മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു മുദ്രാവാക്യം വിളികള്‍ ഉയര്‍ത്തിയായിരുന്നു ജനസമ്പര്‍ക്ക യാത്രയുടെ തുടക്കം.


Post a Comment

0 Comments