Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യസംഭരണിയായി മാറി പാറമട



കാടുകയറിക്കിടക്കുന്ന  പാറമട മാലിന്യസംഭരണിയായി മാറി. ഏറ്റുമാനൂര്‍ നഗരസഭ  രണ്ടാം വാര്‍ഡില്‍ പൊയ്കപ്പുറം അംഗനവാടിക്ക് സമീപമുള്ള പാറമടക്കുളത്തിലാണ്   വാഹനത്തില്‍ എത്തിച്ചു ദിവസവും ടണ്‍ കണക്കിന്  മാലിന്യങ്ങള്‍ തള്ളുന്നത്.  മാലിന്യ നിക്ഷേപം തടയാനും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കാനും അടിയന്തര നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്. മാലിന്യങ്ങള്‍ ഇവിടെ കിടന്ന് ചീഞ്ഞഴുകുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയാണ്. മുന്‍പ് ഇവിടെയുണ്ടായിരുന്ന മുള്ളുവേലി തകര്‍ത്താണ് മാലിന്യം പാറമടക്കുളത്തിലേക്ക് തള്ളുന്നത്.   പാറമടക്കുളത്തിന് സംരക്ഷണഭിത്തി ഇല്ലാത്തതും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. വീതി കുറഞ്ഞ റോഡ് ആയതിനാല്‍ കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമേ ഇതിലെ കടന്നു പോകാന്‍ കഴിയു. പരിചയമില്ലാത്തവര്‍ എത്തിയാല്‍ കുളത്തില്‍ വീണ്  അപകടം സംഭവിക്കുവാന്‍ സാധ്യത ഏറെയാണ് . മാലിന്യ പ്രശ്‌നത്തില്‍ നഗരസഭ ഇടപെടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.



Post a Comment

0 Comments