Breaking...

9/recent/ticker-posts

Header Ads Widget

ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ വാക്കത്തോണ്‍ സംഘടിപ്പിച്ചു



ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിന്  ശക്തമായ നിയമം നിര്‍മിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ സംഘടിപ്പിച്ച വാക്കത്തോണ്‍  ഫ്‌ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. 

പേരൂര്‍ കവലയില്‍ നിന്നും  ആരംഭിച്ച പദയാത്ര ഒന്നര കിലോമീറ്റര്‍ പിന്നിട്ട് ജനകീയ വികസന ഓഫീസ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പദയാത്ര. പദയാത്രയ്ക്ക് ജനകീയ വികസന സമിതി പ്രസിഡണ്ട് ബി രാജീവ്, ജോയി ആനിത്തോട്ടം, പി.ഡി ജോര്‍ജ്, വ്യാപാരി വ്യവസായി സംഘടനകളെ  പ്രതിനിധീകരിച്ച് എം.കെ സുഗതന്‍,  സെബാസ്റ്റ്യന്‍ വേകത്താനം, മനോജ് കുമാര്‍, സജി കണ്‍മണി, കരുണ്‍ കൃഷ്ണകുമാര്‍  അഡ്വക്കേറ്റ് വി.ആര്‍.ബി. നായര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments