ശബരിമല മണ്ഡലകാലത്ത് ദര്‍ശനത്തിനായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കോട്ടയം റയില്‍വേ സ്റ്റേഷനില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. റയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തി. കോട്ടയം റയില്‍വേ സ്റ്റേഷനില്‍ എത്തിയ എം.പി. യെ റയില്‍വേ സ്റ്റേഷന്‍ മാനേജര്‍ സ്വീകരിച്ചു. തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തി.
റയില്‍വേ കവാടത്തിലെ റോഡിന്റെ ടാറിങ്ങും പ്ലാറ്റ് ഫോമുകളിലെ അറ്റകുറ്റപ്പണികളും ഉടനെ പൂര്‍ത്തിയാക്കും. തീര്‍ത്ഥാടകരായി എത്തുന്ന ഭക്തജനങ്ങള്‍ക്കുള്ള വിശ്രമ കേന്ദ്രം, പ്രീപെയ്ഡ് ടാക്‌സി കൗണ്ടര്‍, കെ.എസ്.ആര്‍.ടി.സിയുടെ ബുക്കിംഗ് കൗണ്ടര്‍ എന്നിവയും ആരംഭിക്കും.


.webp)


0 Comments