Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ വാതക ശ്മശാനത്തിന്റെ നിര്‍മാണോദ്ഘാടനം



കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ ആധുനിക രീതിയിലുള്ള വാതക ശ്മശാനത്തിന്റെ നിര്‍മാണോദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. മെഡിക്കല്‍ കോളജ് കാമ്പസിലെ 50 സെന്റ് സ്ഥലത്ത്് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി വി.എന്‍. വാസവന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് വാതക ശ്മശാനം നിര്‍മിക്കുന്നത്. കഴിയുന്നത്ര വേഗത്തില്‍ ശ്മശാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എം.പി. ഫണ്ട്, എം.എല്‍.എ. ഫണ്ട്, കിഫ്ബി ഫണ്ട് തുടങ്ങി വിവിധ തരത്തിലുള്ള ഫണ്ടുകള്‍ മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.  സെക്യൂരിറ്റി, ഓഫീസ്, ജനറേറ്റര്‍ മുറികള്‍, പാര്‍ക്കിംഗ് സൗകര്യം, പൂന്തോട്ടം, വിളക്കുകള്‍, ശൗചാലയം, ഓവുചാല്‍ എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടാവും.  മെഡിക്കല്‍ കോളജില്‍ എത്തുന്ന അനാഥ മൃതദേഹങ്ങള്‍ സംസ്‌കാരിക്കുന്നതിന് ശ്മശാനം പ്രയോജനപ്പെടും.  ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ മറ്റു ഗ്രാമപഞ്ചായത്തുകള്‍ക്കും ഉപകാരപ്പെടും. അത്യാഹിതവിഭാഗത്തിനു സമീപം നടന്ന യോഗത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ്, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തംഗം അരുണ്‍ ഫിലിപ്പ്, മെഡിക്കല്‍ കോളജ് ആശുപത്രി ആര്‍.എം.ഒ ഡോ. സാം ക്രിസ്റ്റി മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments