Breaking...

9/recent/ticker-posts

Header Ads Widget

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കിടങ്ങൂര്‍ പഞ്ചായത്തില്‍ പദയാത്ര നടത്തി



ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കിടങ്ങൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ പഞ്ചായത്തില്‍ പദയാത്ര നടത്തി. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ, വികസന മുരടിപ്പിനെതിരെയുള്ള പ്രതിഷേധവുമായി സംഘടിപ്പിച്ച മേഖലാ പദയാത്ര പടിഞ്ഞാറെ കൂടല്ലൂരില്‍ നിന്നും ആരംഭിച്ചു. 

ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. പദയാത  വൈകിട്ട് 6 ന് ചേര്‍പ്പുങ്കല്‍ ജംഗ്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനം, എഐസിസി മെമ്പര്‍   ടി.ഡി. പ്രദീപ് കുമാര്‍. ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് ജോസ് കൊല്ലറാത്ത്  അധ്യക്ഷനായിരുന്നു. വികെ സുരേന്ദ്രന്‍, സിജോ ജോസഫ്,  കമലാസനന്‍  മൂലയില്‍, ബിനോയി ആനിവേലിക്കുന്നേല്‍, കെ.എം രാധാകൃഷ്ണന്‍, ബോബി തോമസ്, രാജു തിരുമംഗലത്ത്, സതീഷ് ശ്രീ നിലയം, ദേവസ്യാച്ചന്‍ കോയിക്കല്‍, ബാബു പേരുക്കുന്നേല്‍ ,സണ്ണിച്ചന്‍ കോയിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Post a Comment

0 Comments