Breaking...

9/recent/ticker-posts

Header Ads Widget

കേരള വാട്ടര്‍ അതോറിറ്റി കടുത്തുരുത്തി ഡിവിഷന്‍ ഓഫീസ്, ജലഭവന്‍ ഉദ്ഘാടനം



കേരള വാട്ടര്‍ അതോറിറ്റി കടുത്തുരുത്തി ഡിവിഷന്‍ ഓഫീസ്, ജലഭവന്‍  ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.  ഭൂഗര്‍ഭജലം കുറയുന്നതും  ജലാശയങ്ങളിലെ വെള്ളം മലിനപ്പെടുന്നതും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നതും ശുദ്ധജല ദൗര്‍ലഭ്യത്തിന് കാരണമാകുന്നതായി  മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ശുദ്ധീകരിച്ച ജലം ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ദൗത്യമാണ് ജല ജീവന്‍ പദ്ധതിയിലൂടെ  നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷനായിരുന്നു.  


എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 50 ലക്ഷം രൂപ ചിലവഴിച്ചാണ് ജലഭവന്‍ കെട്ടിടസമുച്ചയം നിര്‍മ്മാണ പൂര്‍ത്തീകരണം നടത്തിയത്. കേരള വാട്ടര്‍ അതോറിറ്റി കടുത്തുരുത്തി ഡിവിഷന്‍ ഓഫീസിന്റെ കീഴിലായി കടുത്തുരുത്തി, വൈക്കം നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന 20 പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലും വിവിധ പദ്ധതികളിലൂടെ 85,000 വാട്ടര്‍ കണക്ഷനുകളാണ്  നല്‍കിയിട്ടുള്ളത്.  വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ജല അതോറിറ്റി ഓഫീസുകളാണ് ഇപ്പോള്‍ പുതിയ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ കഴിയും. പുതിയ കെട്ടിടം പൂര്‍ത്തീകരിക്കപ്പെട്ടതോടെ കേരള വാട്ടര്‍ അതോറിറ്റിയുടെ ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് അടക്കമുള്ള എല്ലാ ഓഫീസുകളും ജലഭവന്‍ കടുത്തുരുത്തി എന്ന ഒരേ കെട്ടിടസമുച്ചയത്തില്‍ പ്രവര്‍ത്തിക്കും. കെ ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി, കേരള വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ടി. ബി.ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തന്‍കാല, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Post a Comment

0 Comments