കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ പ്രയോജനം കേരളത്തില്‍ ലഭ്യമാകുന്നില്ലെന്ന് BJP മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം വസ്തുതാപരമായി ശരിയല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കിടങ്ങൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ BJP കുടുംബസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു K സുരേന്ദ്രന്‍.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ പ്രയോജനം കേരളത്തില്‍ ലഭ്യമാകുന്നില്ലെന്ന് BJP മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം വസ്തുതാപരമായി ശരിയല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കിടങ്ങൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ BJP കുടുംബസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു K സുരേന്ദ്രന്‍. കട്ടച്ചിറ NSS ഹാളില്‍ നടന്ന സമ്മേളനത്തില്‍ PP രഘുനാഥ് അധ്യക്ഷനായിരുന്നു. കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ മുഖ്യ പ്രഭാഷണം നടത്തി. കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരില്‍ , കിടങ്ങൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് M ശ്രീകുമാര്‍, N മഹേഷ് കുമാര്‍, PG സുരേഷ്, രശ്മി രാജേഷ്, കെ.കെ റജിമോന്‍, ദീപ സുരേഷ് , PT സനില്‍കുമാര്‍ , KR സുകുമാരന്‍ നായര്‍, രാജേഷ് മോനിപ്പള്ളില്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.





0 Comments