Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ഗ്രാമപഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം



കാണക്കാരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍, നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റ്യന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം  നിര്‍മ്മല ജിമ്മി അനുവദിച്ച 50 ലക്ഷം രൂപ  ഉപയോഗപ്പെടുത്തി നടപ്പിലാക്കിയ ചാത്തമല കുടിവെള്ള പദ്ധതിയുടെയും മോന്‍സ് ജോസഫ് എംഎല്‍എ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് പൂര്‍ത്തീകരിച്ച സെബസ്ത്യാനോസ് നഗര്‍ നമ്പ്യാകുളം കുറുമുള്ളൂര്‍ റോഡിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 
യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍, ജില്ലാ പഞ്ചായത്ത് അംഗം നിര്‍മ്മല ജിമ്മി, വാര്‍ഡ് മെമ്പര്‍ കാണക്കാരി അരവിന്ദാക്ഷന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയ പുരയ്ക്കല്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Post a Comment

0 Comments