Breaking...

9/recent/ticker-posts

Header Ads Widget

കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും കുടുംബ സംഗമവും



കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും കുടുംബ സംഗമവും  ഏറ്റുമാനൂര്‍ സാന്‍ജോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സൗഹൃദം 2025 പ്രോഗ്രാമിന്റെ ഉദ്ഘാടനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി  വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ്  ഡോ. എന്‍ ജയരാജ്  വിശിഷ്ട അതിഥിയായിരുന്നു. 

വാര്‍ഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്റ് കെ.പി. ബാലകൃഷ്ണ പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു.ജില്ലാ പ്രസിഡന്റ് എന്‍. പ്രതീഷ് അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു, ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്  പ്രസിഡന്‍് എന്‍.പി. തോമസ്, റോയ് ജോര്‍ജ്, പ്രസാദ് ആനന്ദഭവന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിസിനസ് എക്‌സലന്‍സി അവാര്‍ഡും എന്റര്‍പ്രണര്‍ അവാര്‍ഡും,KHRA വുമണ്‍ എംപവര്‍മെന്റ് അവാര്‍ഡും  വിതരണം ചെയ്തു. സംഘടന നടപ്പാക്കിയ സുരക്ഷാ പദ്ധതിയില്‍ നിന്നുമുള്ള സഹായധനം ഡോ. എന്‍ ജയരാജ് കൈമാറി. വിവിധ കലാപരിപാടികളും നടന്നു.


Post a Comment

0 Comments