കിടങ്ങൂര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ KP ജോയി റോഡിലൂടെ വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് നിരോധിച്ച പഞ്ചായത്ത് തീരുമാനം ലംഘിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നതായി ആക്ഷേപം. 3.5 മീറ്റര്‍ മാത്രം വീതിയുള്ള വഴിയിലൂടെ ബസ്സുകളും ലോറികളും കടന്നു പോകുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമായ സാഹചര്യതിലാണ് പഞ്ചായത്തിന്റെ തീരുമാനമെന്ന് പ്രസിഡന്റ് അഡ്വ Em ബിനു പറഞ്ഞു. വലിയ വാഹനങ്ങള്‍ കടന്നു പോവാതിരിക്കാന്‍ റോഡിന്റെ ഇരുവശങ്ങളിലും ഇരുമ്പു പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ ചില വ്യക്തികള്‍ ചേര്‍ന്ന് പൈപ്പുകള്‍ ഇളക്കിക്കൊണ്ടു പോയതായും പ്രസിഡന്റ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇതുവഴി ഒരു കമ്പനിയുടെ സ്വകാര്യ ബസ്സുകള്‍ കടത്തിക്കൊണ്ട് പോകുകയും ചെയ്തു. പൊതു മുതല്‍ മോഷ്ടിച്ച് കടത്തിക്കൊണ്ടു പോയവര്‍ക്കെതിരെയും പഞ്ചായത്ത് തീരുമാനം ലംഘിച്ച് ഇതുവഴി കടന്നുപോയ ബസ്സിന്റെ ഉടമകള്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കിടങ്ങൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


.jpg)


0 Comments