കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റലില്‍ ആധുനിക റോബോട്ടിക് സര്‍ജറിക്ക് തുടക്കമായി. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റലില്‍ നാലാം തലമുറ ആധുനിക റോബോട്ടിക് സര്‍ജറി സംവിധാനം സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സുപ്പീരിയര്‍ ജനറലും ഹോസ്പിറ്റല്‍ ചെയര്‍പേഴ്‌സണുമായ റവ. സിസ്റ്റര്‍ ഇമ്മാകുലേറ്റ് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത സ്വാഗതം ആശംസിച്ചു.
റോബോട്ടിക് സര്‍ജറിയെ കുറിച്ചുള്ള വിവരാവിഷ്‌കാരം സീനിയര്‍ ഓര്‍ത്തോപ്പീഡിക് സര്‍ജന്‍ ഡോ. ജിജോ ജോസ് അവതരിപ്പിച്ചു. എല്‍എല്‍എം കെയര്‍ + ലോഗോ പ്രകാശനം ഫ്രാന്‍സിസ് ജോര്‍ജ് എം.പി നിര്‍വ്വഹിച്ചു. ലിറ്റില്‍ ലൂര്‍ദ്‌സ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ എഡ്യൂ സോഫ്റ്റ് സോഫ്റ്റ്വെയര്‍ ലോഞ്ച് അഡ്വ. മോന്‍സ് ജോസഫ് MLA നിര്‍വ്വഹിച്ചു. 'കരുതല്‍' സിനിമയുടെ ഔദ്യോഗിക പോസ്റ്റര്‍ ലോഞ്ച് പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍ നിര്‍വഹിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, പഞ്ചായത്തംഗം കുഞ്ഞുമോള്‍ ടോമി, മെഡിക്കല്‍ സൂപ്രണ്ട്
ഡോ. സി. ലത തുടങ്ങിയവര്‍പ്രസംഗിച്ചു.





0 Comments