Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ NSS ഹയര്‍സെക്കന്ററി സ്‌കൂളില്‍ 'സംസ്‌കൃതി ' മലയാള ദിനാഘോഷം നടന്നു



കിടങ്ങൂര്‍ NSS ഹയര്‍സെക്കന്ററി സ്‌കൂളില്‍ 'സംസ്‌കൃതി '  മലയാള ദിനാഘോഷം  നടന്നു.  പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു മലയാള ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച സാനിറ്റേഷന്‍ ബ്ലോക്കിന്റ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ടോയ്‌ലറ്റ് ബ്ലോക്കിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്തംഗവും മുന്‍ PTA പ്രസിഡന്റുമായ അശോക് കുമാര്‍ പൂതമന നിര്‍വഹിച്ചു. യോഗത്തില്‍ PTAപ്രസിഡന്റ് PB സജി അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്‌സി ജോണ്‍, കിടങ്ങൂര്‍ പഞ്ചായത്തംഗം PG സുരേഷ്, മാതൃസംഗമം പ്രസിഡന്റ് ഇന്ദു രമേഷ്, PTA വൈസ് പ്രസിഡന്റ് വിനു സി.വി, പ്രിന്‍സിപ്പാള്‍ പി. ബിന്ദു ഹെഡ്മാസ്റ്റര്‍ ബിജുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മലയാള ദിനാഘോഷങ്ങളുടെ ഭാഗമായി മനോഹരമായ ഗാനങ്ങള്‍ കോര്‍ത്തിണക്കി സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായ ഗായകന്‍ ജയകൃഷ്ണന്‍ അവതരിപ്പിച്ച പാട്ടിന്റെ പൂമരത്തണലില്‍ എന്ന പ്രോഗ്രാം ശ്രദ്ധേയമായി


Post a Comment

0 Comments