പെന്‍ഷന്‍കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് പറഞ്ഞു. പെന്‍ഷന്‍കാരുടെ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന കൊള്ളസംഘമാണ് സര്‍ക്കാരെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചു. കെഎസ്എസ്പിഎയുടെ 41 മത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നാട്ടകം സുരേഷ്. ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡണ്ട് കെ.ജി. വിനയന്‍ അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി എ നേതാക്കളായ ജോയി ജേക്കബ്, കെ എസ് ജോസഫ്, ബി മോഹന ചന്ദ്രന്‍, ഓ.എം. വിശ്വംഭരന്‍, പി.കെ. സതീഷ് കുമാര്‍, ടി. ജോണ്‍സണ്‍, ആര്‍. രവികുമാര്‍, ബാബു ജോസ്,ടി.പി. വര്‍ഗീസ്, ഷാജി കുര്യാക്കോസ്, ഫിലോമിന ജോസഫ്, ഫിലോ.ടി ,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോയി പൂന്നിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


.webp)


0 Comments