Breaking...

9/recent/ticker-posts

Header Ads Widget

കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഷ്‌സ് അസോസിയേഷന്‍ കടുത്തുരുത്തി നിയോജക മണ്ഡലം സമ്മേളനം



കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഷ്‌സ് അസോസിയേഷന്‍ കടുത്തുരുത്തി നിയോജക മണ്ഡലം സമ്മേളനം വയല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. KPCC വക്താവ് Dr. ജിന്റോ ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവനക്കാരെയും പെന്‍ഷന്‍കാരെയും വഞ്ചിച്ച ഇടത് പക്ഷത്തിന്, വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ ഉചിതമായ മറുപടി നല്കണമെന്ന് അദ്ദേഹം പറഞ്ഞു. 

നിരീശ്വരവാദികളായ കമ്മ്യൂണീസ്റ്റുകള്‍ ഈശ്വരന്റെ സ്വത്തുക്കളും, ഈശ്വരനെത്തന്നെയും മോഷ്ടിക്കുന്ന തരത്തിലേക്ക് ഭരണം അധ:പതിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. DCC വൈസ് പ്രസിഡന്റ് Adv. ബിജു പുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. മികച്ച സംഘടനാ യൂണിറ്റുകളെയും, മികച്ച സംഘാടകരെയും   Adv.മോന്‍സ് ജോസഫ് MLA, പൊന്നാടയും ഷീല്‍ഡും നല്കി ആദരിച്ചു. സിറിയക് ഐസക്,  സുനു ജോര്‍ജ്ജ്,  ജയിംസ് പുല്ലാപ്പള്ളി,  C.C മൈക്കിള്‍,  എം.കെ സനല്‍കുമാര്‍,  ഗംഗാദേവി T.P, കെ.വി മുരളി, പി.കെ മണിലാല്‍, KD പ്രകാശന്‍, പി.ജെ.ആന്റണി, മാത്യു കുളിരാനി, മോളമ്മ തോമസ് കടുവനായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Post a Comment

0 Comments