കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവത്തിന് കൊടിയേറി. വൈകീട്ട് 7 ന് നടന്ന തിരുവുത്സവ കൊടിയേറ്റിന് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. നിരവധി ഭക്തര്‍ നാമ മന്ത്ര ജപങ്ങളുമായി കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്തു. കൊടിയേറ്റിനു മുന്നോടിയായി കൊടിക്കുറ കൊടിക്കയര്‍ സമര്‍പ്പണ ഘോഷയാത്ര നടന്നു.





0 Comments