Breaking...

9/recent/ticker-posts

Header Ads Widget

മികച്ച കുട്ടി കര്‍ഷകരെ ആദരിച്ചു.



മറ്റക്കര സെന്റ് ആന്റണീസ് എല്‍.പി സ്‌ക്കൂളിലെ മികച്ച കുട്ടി കര്‍ഷകരെ ആദരിച്ചു. സ്‌ക്കൂള്‍ ഹാളില്‍ നടന്ന അനുമോദന യോഗം  പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു.സ്‌ക്കൂള്‍ ഹെഡ്മാറ്റര്‍ സജി മോന്‍ ജോസഫ് അധ്യക്ഷനായിരുന്നു.എംപിറ്റിഎ പ്രസിഡന്റ് അശ്വതി അനു , പിറ്റിഎ പ്രസിഡന്റ് ടിസ് ജോസ്,  ബ്ലോക്ക് മെമ്പര്‍ ജോബി ജോമി, ശുചിത്വ മിഷന്‍ ബ്ലോക്ക് റിസോഴസ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര , ജോയി ജോര്‍ജ്ജ് പോത്തനാമല,സിസ്റ്റര്‍ ഷാര്‍ലറ്റ്, തുടങ്ങിയവര്‍ സംസാരിച്ചു.മികച്ച കുട്ടിക്കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട ജോയല്‍ ജോബി കുപ്പുപുഴ, ഹെനന്‍ ജോണ്‍ സജി ഭവന്‍, അനുഗ്രഹ നിഷ് ഉഷസ് ഭവനം, അനിബിന്‍ ബിബിന്‍ പൊട്ടക്കുളം എന്നിവരെ ബ്ലോക്ക് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു.

പാലാ രൂപതാ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയും,പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി കുട്ടികളില്‍ കാര്‍ഷിക അഭിരൂചി വളര്‍ത്തുന്നതിനായി നടപ്പാക്കിയ ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി മഞ്ഞാമറ്റം എഫ്.സി കോണ്‍വെന്റ് കൃഷിയ്ക്കായി വിട്ടുകൊടുത്ത ഒരേക്കറിലാണ് സ്‌ക്കൂള്‍ കുട്ടികള്‍ ജൈവകൃഷി നടത്തുന്നത്. സ്‌കൂളില്‍ നിന്നും ജൈവകൃഷിയുടെ അദ്യപാഠങ്ങള്‍ പഠിച്ച 168 സ്‌കൂള്‍ കുട്ടികള്‍ സ്വന്തമായി വീടുകളില്‍ ജൈവകൃഷി ചെയ്യുന്നുണ്ട്. അവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച കുട്ടി കര്‍ഷകരെയാണ് സ്‌ക്കൂളില്‍ ആദരിച്ചത്. ഹെഡ്മാസ്റ്റര്‍ സജിമോന്‍ കുട്ടികള്‍ക്ക് ജൈവ കൃഷിയിലും മീന്‍, കോഴി, കാട, മുയല്‍, മീന്‍, കോഴി, കാട, മുയല്‍ എന്നിവ വളര്‍ത്താനും മാര്‍ഗ നിര്‍ദ്ദേശംനല്‍കുന്നു.


Post a Comment

0 Comments