Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് കോളജില്‍ നഴ്‌സിംഗ് 13-ാം ബാച്ചിന്റെ ഉദ്ഘാടനം



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് കോളജില്‍  ബി.എസ്.സി നഴ്‌സിംഗ്  13-ാം ബാച്ചിന്റെ ഉദ്ഘാടനം നടന്നു.  കിടങ്ങൂര്‍ സെന്റ് മേരീസ് ഫോറോനാ ചര്‍ച്ച് വികാരി  ഫാദര്‍ തോമസ് ഇടത്തിപ്പറമ്പില്‍ ഉദ്ഘാടനം  നിര്‍വഹിച്ചു. കോട്ടയം വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സെല്‍ബി അധ്യക്ഷത വഹിച്ചു.  

തൊടുപുഴ ആല്‍ അസര്‍ കോളേജ് ഓഫ് നേഴ്‌സിങ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ വത്സമ്മ ജോസഫ് മുഖ്യാതിഥിയായിരുന്നു. ലിറ്റില്‍ ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ അനിജ, ഹോസ്പിറ്റല്‍ ചാപ്ലിന്‍ ഫാദര്‍ ജോസ് കടവില്‍ചിറയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിനെ കുറിച്ച് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ സിസ്റ്റര്‍ ജോസീനയും പാഠ്യപദ്ധതിയെക്കുറിച്ചു ക്ലാസ്സ് കോര്‍ഡിനേറ്റര്‍  അര്‍ച്ചന എസ് നായരും വിശദീകരിച്ചു.വൈസ് പ്രിന്‍സിപ്പല്‍  സിസ്റ്റര്‍ സ്റ്റാര്‍ലി സ്വാഗതവും, അസിസ്റ്റന്റ് ക്ലാസ്സ് കോര്‍ഡിനേറ്റര്‍  ആശ മേരി വര്‍ഗീസ് നന്ദിയും പറഞ്ഞു.


Post a Comment

0 Comments