Breaking...

9/recent/ticker-posts

Header Ads Widget

സഹായധന വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടന്നു



സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ഭവനനിര്‍മാണ പദ്ധതിയുടെ സഹായധന വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടന്നു.  പദ്ധതിയിലൂടെ ആര്‍പ്പൂക്കര പഞ്ചായത്തിലെ സുനില്‍ പി.വി ക്കാണ് വീടൊരുങ്ങുന്നത്
വീടിന്റെ തറ നിര്‍മ്മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ബോര്‍ഡ് നല്‍കുന്ന തുകയുടെ ആദ്യഗഡുവായ ഒരുലക്ഷം രൂപ ബോര്‍ഡ് ചെയര്‍മാന്‍ ടി ബി സുബൈര്‍  സുനില്‍ പിവി ക്ക്  കൈമാറി.  സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് . 2021ല്‍ നറുക്കെടുത്ത വിഷു ബമ്പറിന്റെ ലാഭത്തില്‍നിന്ന് മാറ്റി വച്ച  തുക ഉപയോഗിച്ചാണ് ഭവന നിര്‍മാണ പദ്ധതി നടപ്പാക്കുന്നത്. 9.5 കോടിരൂപയാണ് വിഷു  ബമ്പര്‍ ലാഭത്തില്‍ നിന്നും ബോര്‍ഡില്‍ ലഭിച്ചത്. സംസ്ഥാനത്ത് 160 വീടുകളാണ് ഈ തുക പയോഗിച്ച്  നിര്‍മ്മിക്കുന്നത്.  ഒരുവീടിന് 5,92,000 രൂപയാണ് നല്‍കുന്നത്.. പദ്ധതിയുടെ സംസ്ഥാനതലം ഒക്‌ടോബര്‍ 28ന് പാലക്കാട് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചിരുന്നു. ജില്ലയില്‍ 8 അംഗങ്ങള്‍ക്കാണ് വീട് നല്‍കുന്നത്.. തറയിട്ടാല്‍ ഒരുലക്ഷം രൂപയും ഭിത്തി നിര്‍മിച്ചാല്‍ രണ്ടുലക്ഷവും മേല്‍ക്കൂര കോണ്‍ക്രീറ്റ് കഴിയുമ്പോള്‍ വീണ്ടും രണ്ടുലക്ഷം രൂപയും കെട്ടിടത്തിന് നമ്പര്‍ ആയാല്‍ ബാക്കി 92,000 രൂപയും നല്‍കും.   ചടങ്ങില്‍ കോട്ടയം ജില്ലാ വെല്‍ഫെയര്‍ ഓഫീസര്‍ എ എസ് പ്രിയ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍  സി എസ്. രജനി ,ട്രേഡ് യൂണിയന്‍ നേതാക്കളായ ടി എസ് എന്‍ ഇളയത് , പികെ ആനന്ദക്കുട്ടന്‍, ചന്ദ്രിക ഉണ്ണികൃഷ്ണന്‍, മുരുകേഷ് തേവര്‍ ,ജില്ലാ അസിസ്റ്റന്റ് ഓഫീസര്‍  വി വി സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments