Breaking...

9/recent/ticker-posts

Header Ads Widget

മാന്നാനം സെന്റ് ജോസഫ് ആശ്രമ ദൈവാലയത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 19 മുതല്‍



തീര്‍ത്ഥാടന കേന്ദ്രമായ മാന്നാനം സെന്റ് ജോസഫ് ആശ്രമ ദൈവാലയത്തില്‍ എട്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍  നവംബര്‍ 19 മുതല്‍ 23 വരെ തീയതികളില്‍ നടക്കും. ആശ്രമ ദേവാലയത്തില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് അട്ടപ്പാടി സെഹിയോന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ സേവിയര്‍ ഖാന്‍ വട്ടായില്‍, ഫാദര്‍ സാംസണ്‍ ക്രിസ്റ്റി മണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. കണ്‍വെന്‍ഷന് മുന്നോടിയായുള്ള രണ്ടാമത്തെ ഒരുക്ക  ധ്യാനം ശനിയാഴ്ച വൈകിട്ട് ആറിന് നടക്കും. അട്ടപ്പാടി സെഹിയോന്‍ ടീം നേതൃത്വം  വഹിക്കും. . 19ന് വൈകുന്നേരം 4. 30ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസഫ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് 5. 45 കണ്‍വെന്‍ഷന്‍ ഉദ്ഘാടനവും നടക്കും . കണ്‍വെന്‍ഷന്‍ രക്ഷാധികാരി ഫാദര്‍ കുര്യന്‍ ചാലങ്ങാടി, ബ്രദര്‍ മാര്‍ട്ടിന്‍ പെരുമാലില്‍, ഫാദര്‍ റെന്നി കളത്തില്‍, കുഞ്ഞുമോന്‍ കുറുമ്പനാടം, ജോണി കുര്യാക്കോസ് കിടങ്ങൂര്‍, കെ സി ജോയ് കൊച്ചുപറമ്പില്‍ എന്നിവര്‍ ഭാരവാഹികളായുള്ള പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് നാലു മുതല്‍ 9 വരെയാണ് കണ്‍വെന്‍ഷന്‍.



Post a Comment

0 Comments