Breaking...

9/recent/ticker-posts

Header Ads Widget

മിനി മാരത്തണ്‍ മത്സരം നവംബര്‍ 8 ശനി പാലാ പാലായില്‍



പ്രൊഫസര്‍ സിസിലിയാമ്മ ജോസഫ് അവസേപ്പറമ്പില്‍ മെമ്മോറിയല്‍ 26-ാത് ഓള്‍ കേരളാ മിനി മാരത്തണ്‍ മത്സരം നവംബര്‍ 8 ശനി  പാലായില്‍ നടക്കും. പ്രൊഫ. സിസിലിയാമ്മ ജോസഫ് അവുസേപ്പറമ്പില്‍ ട്രസ്റ്റും, വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്ററും ചേര്‍ന്നു സംഘടിപ്പിക്കുന്ന മാരത്തന്‍ രാവിലെ 7 മണിക്ക് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മാണി സി. കാപ്പന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. പുരുഷന്മാര്‍ക്ക് 60 വയസ്സിന് മുകളിലും സ്ത്രീകള്‍ക്ക് 50 വയസ്സിനുമുകളിലുമായി നടക്കുന്ന മത്സരം പാലാ കോട്ടയം റോഡില്‍ സ്റ്റേഡിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മുത്തോലി ജംഗ്ഷനില്‍ എത്തി തിരിച്ച് ളാലം പാലം ജംഗ്ഷനില്‍ എത്തി സമാപിക്കും. 

ളാലം പാലം ജംഗ്ഷനില്‍ ചേരുന്ന സമാപന സമ്മേളനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്യും. സമ്മാനദാനവും ആദരിക്കലും കെ സദന്‍, ഡി. വൈ.എസ്.പി. പാലാ നിര്‍വ്വഹിക്കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. സന്തോഷ് മണര്‍ക്കാട്ട് അദ്ധ്യക്ഷത വഹിക്കും. ഡോക്ടര്‍ ജോസ് ജെയിംസ് അനുസ്മരണ പ്രസംഗം നിര്‍വ്വഹിക്കും. ഏഷ്യന്‍ ഗെയിംസ് താരം ബേബി തോമസ് പഴയപറമ്പിലിനെ ആദരിക്കും. ഡോക്ടര്‍ സെബാസ്റ്റ്യന്‍ പടിഞ്ഞാറെക്കര, വി.എം. അബ്ദുള്ളാഖാന്‍, ബെന്നി മൈലാടൂര്‍ ആശംസകള്‍ അറിയിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 6.30 ന് സ്റ്റേഡിയത്തില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും, മെഡലുകളും സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. സന്തോഷ് മണര്‍കാട്, പ്രൊഫ. ഫിലോമിന ജേക്കബ് അബ്ദുള്ളാഖാന്‍, ബെന്നി മൈലാടൂര്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments