Breaking...

9/recent/ticker-posts

Header Ads Widget

തണലോരം ജൈവവൈവിധ്യ പാര്‍ക്ക്, വിനോദ സഞ്ചാരികളുടെ പറുദീസ



അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന നീര്‍ക്കാട് ടൂറിസം സൊസൈറ്റിയുടെ  തണലോരം ജൈവവൈവിധ്യ പാര്‍ക്ക്, വിനോദ സഞ്ചാരികളുടെ പറുദീസ ആയി മാറുന്നു. പ്രകൃതിയുടെ വരദാനമായി മാറിയ പ്രദേശം ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ മനസ്സില്‍ വശ്യ സൗന്ദര്യം നിറയ്ക്കുകയാണ്. മീനച്ചിലാറിന്റെ തീരത്ത് പ്രകൃതിദത്തമായി ഒരുങ്ങിയ ഒരു കൊച്ചു തുരുത്ത് ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കുന്ന പ്രധാന ഇടമായി മാറുകയാണ്. മുളംകാടുകളും ആറ്റുതീരത്തെ വഞ്ചി മരങ്ങളും പ്രധാന ആകര്‍ഷണങ്ങളായി മാറിയിട്ടുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഏറെ ആകര്‍ഷണീയം സ്ഥലമായി ഇവിടം മാറുകയാണ്. 
ബോട്ടിങ്ങിനും പ്രത്യേക സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം പ്രോജക്ടില്‍ ഇവിടെ വികസന പദ്ധതികള്‍ നടപ്പിലാക്കിയാല്‍ പ്രകൃതിദത്തമായ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയുമെന്ന് വിനോദസഞ്ചാരികള്‍ പറയുന്നു. പ്രദേശത്ത് കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുവാനും അതുവഴി ഗ്രാമീണ മേഖലയില്‍ കൂടുതല്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കുവാനും കഴിയുമെന്നും വിനോദസഞ്ചാരികള്‍ പറയുന്നു.


Post a Comment

0 Comments