Breaking...

9/recent/ticker-posts

Header Ads Widget

വെള്ളക്കെട്ടും തകര്‍ന്ന റോഡും നാട്ടുകാര്‍ക്ക് ദുരിതമാകുന്നതായി പരാതി



കാണക്കാരി ഗ്രാമ പഞ്ചായത്ത് 11-ാം വാര്‍ഡിലെ മുടയ്ക്കനാട്ട് റെയില്‍വേ ലൈന്‍ റോഡിലെ വെള്ളക്കെട്ടും തകര്‍ന്ന റോഡും നാട്ടുകാര്‍ക്ക് ദുരിതമാകുന്നതായി പരാതി ഉയര്‍ന്നു. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന ആവശ്യവുമായി സ്ഥലവാസിയായ മഞ്ജു മുഖ്യമന്ത്രിയുടെ ഫോണ്‍ ഇന്‍  പ്രോഗ്രാമില്‍  പങ്കെടുത്ത് പരാതി അറിയിച്ചു.പ്രശ്‌നത്തിന് അടിയന്തര പരിഹാരം ഉണ്ടാവും എന്ന്  മുഖ്യമന്ത്രി മറുപടി നല്‍കി. നൂറില്‍ പരം കുടുംബങ്ങള്‍ ആശ്രയിക്കുന്ന  റോഡിലൂടെ കാല്‍നട യാത്ര പോലും അസാധ്യമായ നിലയിലാണ് നിലവിലത്തെ അവസ്ഥയെന്ന് നാട്ടുകാര്‍ പറയുന്നു. 


റോഡിലെ ഡ്രൈനേജ് സംവിധാനം തകര്‍ന്നതോടെ വെള്ളം കെട്ടി നിന്ന് റോഡ് തകര്‍ന്നിട്ടും നടപടി എടുക്കാന്‍ പഞ്ചായത്ത് അധികാരികള്‍ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. പരമ്പരാഗതമായ നീര്‍ച്ചാല്‍ നഷ്ടമായതോടെ ചെറുമഴയത്ത് പോലും റോഡില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. സ്‌കൂള്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ വെള്ളത്തില്‍ കൂടി നീന്തി വേണം ഇതുവഴി കടന്നു പോകുവാന്‍.  പലതവണ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണകാലത്ത് ടാറിങ് നടത്തിയ റോഡാണിത്. കുടിവെള്ളത്തിനായി പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുത്തി പൊളിച്ചതോടെ റോഡ് തകര്‍ന്നു. റോഡ് നന്നാക്കുന്നതിനും വെള്ളക്കെട്ടിനും പരിഹാരം ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Post a Comment

0 Comments