Breaking...

9/recent/ticker-posts

Header Ads Widget

പാലാ മുണ്ടാങ്കല്‍ ഇളംതോട്ടം പുലിമലക്കുന്ന് റോഡിന്റെ ഉദ്ഘാടനം



പാലാ മുണ്ടാങ്കല്‍ ഇളംതോട്ടം പുലിമലക്കുന്ന് റോഡ് നവീകരണം പൂര്‍ത്തിയായി. മാണി സി കാപ്പന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചാണ് മുണ്ടാങ്കല്‍ ഇളംതോട്ടം പള്ളി, DST മഠം പുലിമലക്കുന്ന് റോഡ് നവീകരണം നടത്തിയത്. ഇളംതോട്ടംപള്ളി അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഇളംതോട്ടം പള്ളി വികാരി റവ.ഫാ.ജോര്‍ജ് അമ്പഴത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍  സ്വാഗതം ആശംസിച്ചു. മാണി സി കാപ്പന്‍ MLA, വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, കോണ്‍ടാക്ടര്‍ ഉണ്ണി അരവിന്ത് എന്നിവരെ ആദരിച്ചു.  പയസ് തെക്കേ കണ്ടത്തില്‍, വിനോദ് വേറനാനി തുടങ്ങിയര്‍ പ്രസംഗിച്ചു. മുണ്ടാങ്കല്‍ -ഇളംതോട്ടം നിവാസികള്‍, രാഷ്ട്രീയ സമൂഹിക നേതാക്കള്‍ , പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments