പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് ആരംഭിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ മുഖ്യപ്രഭാഷണം നടത്തി.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ജെ ചീരാംകുഴി ,പിടിഎ പ്രസിഡണ്ട് രാജീവ് ബി, എസ്എംസി ചെയര്‍മാന്‍ ശിവദാസ് ജി,ഹെഡ്മിസ്ട്രസ് ശ്രീകല, വോളണ്ടിയര്‍ ലീഡര്‍ കുമാരി ഗൗരി സന്തോഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംസാരിച്ചു. എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ സാബു തോമസ് പദ്ധതി വിശദീകരണം നടത്തി. എന്‍എസ്എസ് സതേണ്‍ റീജിയണ്‍ പ്രോഗ്രാം കണ്‍വീനര്‍ രാഹുല്‍ ആര്‍ എന്‍എസ്എസ് സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ജയകുമാരി വി ആര്‍ സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജിഷ ടി ജോസ് കൃതജ്ഞതയും പറഞ്ഞു.





0 Comments