കുറിച്ചിത്താനം പി ശിവരാമപിള്ള മെമ്മോറിയല്‍ പീപ്പിള്‍സ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നിറച്ചാര്‍ത്ത് ചിത്ര പ്രദര്‍ശനത്തിന് തുടക്കമായി. ചന്ദ്രമ്മ വെട്ടൂര്‍, ഷാജിമോന്‍ സി.സി മേറ്റപ്പള്ളില്‍ എന്നിവരുടെ നൂറോളം ചിത്രങ്ങളാണ് ലൈബ്രറിയിലെ ചിത്ര പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിട്ട. പ്രിന്‍സിപ്പല്‍ വി.കെ വിശ്വനാഥന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
റിട്ടയര്‍മെന്റിനു ശേഷം ചിത്രരചനാ രംഗത്തേക്കു കടന്ന ഗ്രന്ഥശാലാ കമ്മിറ്റി അംഗം ചന്ദ്രമ്മ ടീച്ചറിന്റേയും, 23 വര്‍ഷമായി ചിത്രരചന രംഗത്തു സജീവമായ ഷാജിമോന്‍ മേറ്റപ്പിള്ളിയുടെയും ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. മ്യൂറല്‍, വാട്ടര്‍ കളര്‍, അക്രിലിക് മാധ്യമങ്ങളിലാണ് ചിത്രരചന നടത്തിയിരിക്കുന്നത്. വൈസ് പ്രസിഡന്റ് ജോസഫ് ജോസഫ് അധ്യക്ഷനായിരുന്നു. ഗ്രന്ഥശാല സെക്രട്ടറി രാജന്‍ MK, അനിയന്‍ തലയാറ്റുംപിള്ളി, SPരാജ് മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചിത്രപ്രദര്‍ശനം ഡിസംബര്‍ 2ന്സമാപിക്കും.





0 Comments