പാലാ ബൈപാസിലെ വിവിധ ജംഗ്ഷനുകളില്‍ സൂചന ബോര്‍ഡുകളും മുന്നറിയിപ്പുകളും ഇല്ലാത്തത് അപകട ഭീഷണിയാകുന്നു. പ്രധാന ജംഗ്ഷനുകളില്‍ ഒന്നായ ഊരാശാലയിലെ നാല്‍ക്കവലയില്‍ അപകടങ്ങള്‍ പതിവാവുകയാണ്. സമീപകാലത്ത് ഒട്ടേറെ അപകടങ്ങളാണ് ഇവിടെ നടന്നത് . ചെറു റോഡുകളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ബൈപാസിലൂടെ പോകുന്ന വാഹനങ്ങളില്‍ ഇടിച്ചു ഉണ്ടാകുന്നതാണ് അപകടങ്ങളില്‍ ഏറെയും. ബൈപ്പാസിലൂടെ വാഹനങ്ങള്‍ അമിതവേഗതിയില്‍ പോകുന്നത് നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ ഇല്ല എന്നും നാട്ടുകാര്‍ പറയുന്നു. ബൈപാസിലെ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ബൈപ്പാസിലേക്ക് വരുന്ന എല്ലാ ലിങ്ക്‌റോഡുകളിലും ബമ്പുകള്‍ സ്ഥാപിക്കണമെന്നും റോഡില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ നാളുകളായി ആവശ്യപ്പെടുന്നതാണ് . പുലിയന്നൂര്‍ മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെയുള്ള ബൈപാസിലേക്ക് 15 ഓളം ചെറു റോഡുകള്‍ വന്നുചേരുന്നുണ്ട് . ബൈപ്പാസില്‍ സുരക്ഷിത യാത്രയ്ക്ക് നടപടികള്‍ ഉണ്ടാവണമെന്നും വാഹനങ്ങളുടെ അമിതവേഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഉള്ള ആവശ്യം ശക്തമാവുകയാണ്.


.jpg)


0 Comments