Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി.



പാലാ ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. 'നൂപുരധ്വനി 2K25'  സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിവിധ വേദികളിയാണ് നടക്കുന്നത്. എട്ടു വേദികളിലായാണ് മത്സരം. ആദ്യദിനം ചെണ്ടമേളം, ബാന്റുമേളം, നാടകം,  മൂകാഭിനയം, നാടോടി നൃത്തം, സമസ്യാപൂരണം, വൃന്ദവാദ്യം, ചിത്രരചന, സംഘഗാനം, അക്ഷരശ്ലോകം, ഗദ്യപാരായണം തുടങ്ങിയ ഇനങ്ങളാണ്  വേദികളില്‍ അരങ്ങേറിയത്. മത്സരങ്ങള്‍ക്കായി സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും തികച്ചും സൗകര്യപ്രദമായ രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. 

നാഷണല്‍ സര്‍വീസ് സ്‌കീം, റോവര്‍ ആന്‍ഡ് റേഞ്ചര്‍, NCC, LITTLE KITES, RED CROSS തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ സ്റ്റാളുകള്‍ സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്.  അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ ഫസ്റ്റ് എയ്ഡ് സേവനങ്ങളും ലഭ്യമാണ്.  വാഹനങ്ങള്‍ക്കായി വിശാലമായ പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഹരിത മാര്‍ഗ്ഗരേഖ പാലിച്ചാണ് കലോത്സവം അരങ്ങേറുന്നത്. സ്റ്റേജുകളിലെ സേവനം മുതല്‍ പാര്‍ക്കിങ്ങ് വരെ കുട്ടികളാണ് കൈകാര്യം ചെയ്യുന്നത്. കലോത്സവത്തിന്റെ ഭാഗമായുള്ള വിളംബര റാലി ഇന്നലെ നടന്നിരുന്നു. നവംബര്‍ 7ന് സമാപിക്കുന്ന കലോല്‍സവത്തില്‍  രണ്ടായിരത്തിഅഞ്ചൂറിലേറെ കലാ പ്രതിഭകള്‍ വേദികളില്‍ മാറ്റുരയ്ക്കും.


Post a Comment

0 Comments