പാലാ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഗ്രാന്റ് ഓവറോള്‍. പാലായെ ഉത്സവ ലഹരിയില്‍ ആഴ്ത്തിയ ഉപജില്ലാ സ്‌കൂള്‍ കലോത്സവ സമാപന സമ്മേളനം പ്രധാന വേദിയായ സെന്റ്. തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്ററും കലോത്സവം ജോയിന്റ് ജനറല്‍ കണ്‍വീനറുമായ റവ. ഫാ. റെജിമോന്‍ സ്‌കറിയാ സ്വാഗതം അര്‍പ്പിച്ചു. പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ അധ്യക്ഷയായിരുന്നു. പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു പാലാ എ. ഇ. ഒ .സജി കെ ബി കലോത്സവ അവലോകനം അവതരിപ്പിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ലീനാ സണ്ണി സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിച്ചു.
തോമസ് പീറ്റര്‍ വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അനുപ് സി. മറ്റം ചടങ്ങിന് കൃതജ്ഞത അര്‍പ്പിച്ചു. കലോത്സവം ജനറല്‍ കണ്‍വീനര്‍. റെജി കെ മാത്യു, പബ്ലിസിറ്റി കണ്‍വീനര്‍. ജിസ് കെ തോമസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. 183 പോയിന്റോടെ പാലാ സെന്റ്. മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാമതെത്തി. 179 പോയിന്റുമായി പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്തെത്തിയത്. 131 പോയിന്റ് നേടിയ പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മൂന്നാം സ്ഥാനം നേടിയത്.
സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാലാ ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിക്കുമ്പോള്‍ മികച്ച കലാ പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമായ മൂന്ന് ദിവസങ്ങള്‍ക്കാണ് സ്‌കൂള്‍ സാക്ഷ്യം വഹിച്ചത്. ഏഴു വേദികളിലായാണ് ജനപ്രിയ ഇനങ്ങള്‍ അരങ്ങേറിയത് . തിരുവാതിര, പരിചമുട്ട്, നാടന്‍പാട്ട്, മാര്‍ഗംകളി, ഒപ്പന തുടങ്ങിയവയാണ് സമാപന ദിവസംനടന്ന പ്രധാന മത്സരയിനങ്ങള്‍. പാലാക്കാര്‍ക്ക് അത്ര സുപരിചിതമല്ലാത്ത ഇരുള നൃത്തം, പണിയ നൃത്തം തുടങ്ങിയ ഗോത്ര കലകള്‍ കാണികളില്‍ അത്ഭുതം ഉളവാക്കി. വിവിധ ഇനങ്ങളിലായി രണ്ടായിരത്തി അഞ്ചൂറിലേറേ മത്സരാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. കലാമേളയ്ക്ക് തിരശ്ശീല വീഴുമ്പോള്‍ ആതിഥേയരായ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും നൂ. പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത് . 183 പോയ ന്റോടെ സെന്റ് മേരീസ് കിരീടം നേടുകയായിരുന്നു.





0 Comments