Breaking...

9/recent/ticker-posts

Header Ads Widget

നഗര സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം നടന്നു



ബാംഗ്ലൂര്‍ ഇന്ത്യയുടെ പൂന്തോട്ട നഗരമായി അറിയപ്പെടുന്നതു പോലെ കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണമെന്നും അതിന് ഉപോല്‍ബലകമാവുകയാണ് പാലായിലെ ഇപ്പോഴത്തെ നഗര സൗന്ദര്യ വല്‍ക്കരണമെന്നും ജോസ് കെ മാണി MP അഭിപ്രായപ്പെട്ടു. 


പാലാ നഗരസഭാ സ്വകാര്യ വ്യക്തികളുമായി ചേര്‍ന്ന് നടപ്പാക്കിയ നഗര സൗന്ദര്യവത്കരണത്തിന്റെ  ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ജോസ് കെ മാണി എം.പി. യോഗത്തില്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍മാന്‍ ബിജി ജോജോ, സാവിയോ കാവുകാട്ട്, ആന്റോ ജോസ് പടിഞ്ഞാറേക്കര, സിജി പ്രസാദ്, ബൈജു കൊല്ലമ്പറമ്പില്‍, ജോര്‍ജുകുട്ടി ചെറുവള്ളില്‍, ജോസിന് ബിനോ, ലീന സണ്ണി, ഷാജു തുരുത്തന്‍, ബിജു പാലൂപ്പടവില്‍, ജോസുകുട്ടി പൂവേലില്‍, മായാ പ്രദീപ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Post a Comment

0 Comments