Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഉപജില്ലാ കലോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബര ഘോഷയാത്ര നടന്നു



പാലാ ഉപജില്ലാ കലോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബര ഘോഷയാത്ര നടന്നു. പാലാ സെന്റ് തോമസ് HSS ല്‍ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര മാണി സി.കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  പാലായിലെ വിവിധ സ്‌കൂളുകളില്‍ നിന്നും 1500-ല്‍പരം കുട്ടികള്‍ പങ്കെടുത്തു. വര്‍ണാഭമായ റാലിക്ക്  വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, നഗരസഭാംഗങ്ങളായ ജോസ് ചീരാം കുഴി,ലിസിക്കുട്ടി മാത്യു, ബിന്ദു വരിയ്ക്കയാനിയില്‍, ബൈജു കൊല്ലം പറമ്പില്‍ വി.സി പ്രിന്‍സ്, തുടങ്ങിയവരും  AEO സജി കെ.ബി,  ജനറല്‍ കണ്‍വീനര്‍ റെജി.കെ മാത്യു,ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ഫാദര്‍ റെജി തെങ്ങുംപള്ളില്‍,എച്ച് എം ഫോറം സെക്രട്ടറി ഷിബു കല്ലുമടം',പിടിഎ പ്രസിഡണ്ട് തോമസ് വി. എം ,വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ ജോബി വര്‍ഗീസ് കുളത്തറ ,ടോബിന്‍ കെ അലക്‌സ്, രാജേഷ് മാത്യു,ജിസ് കടപ്പൂര്‍,റെജിമോന്‍ സിറിയക് മനു ജയിംസ് ,തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. 
റാലിക്ക് ശേഷം നടന്ന പൊതു സമ്മേളനം പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ റവ:ഡോ.ജോസ്  കാക്കല്ലില്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ റെജി കെ മാത്യു സ്വാഗതവും, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ജോബി കുളത്തറ നന്ദിയും പറഞ്ഞു. എ.ഇ.ഒ സജി കെ.ബി ആമുഖ പ്രസംഗം നടത്തി. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ വിളംബര റാലിയില്‍ ഒന്നാം സ്ഥാനം നേടിയ പാലാ സെന്റ് തോമസിന് സമ്മാനം നല്‍കി. മുന്‍സിപ്പല്‍ കൗണ്‍സിലന്മാരായ ജോസ് ചീരാംകുഴി,ലിസി കുട്ടി മാത്യു, ബിന്ദു മനു, ബൈജു കൊല്ലംപറമ്പില്‍, ഡി.ഇ. ഒ സത്യപാലന്‍ സി ,ബിപിസി രാജകുമാര്‍ ബി ,പിടിഎ പ്രസിഡണ്ട് വി.എം തോമസ്,എന്നിവര്‍ പ്രസംഗിച്ചു. ഉപജില്ലാ കലോത്സവത്തോടനു ബന്ധിച്ചുള്ള മത്സരങ്ങള്‍ ബുധനാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും. 10 വേദികളിലായി  2800 കലാപ്രതിഭകള്‍ മൂന്നു ദിവസത്തെ കലോത്സവത്തില്‍ പങ്കെടുക്കും.


Post a Comment

0 Comments