പാലാ ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 5, 6, 7 തീയതികളില്‍ പാലാ സെന്റ് തോമസ് HSS ല്‍ നടക്കും. 10 സ്റ്റേജുകളിലായി 3000 ത്തോളം കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. കലോത്സവത്തിന് തുടക്കമിട്ട് നവംബര്‍ 4 ചൊവ്വാഴ്ച പാലാ നഗരത്തിലൂടെ ഘോഷയാത്ര സംഘടിപ്പിക്കും. ഘോഷയാത്ര പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആരംഭിക്കും. മാണി സി കാപ്പന്‍ MLA ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
ഘോഷയാത്രയ്ക്കു ശേഷം പാലാ സെന്റ് തോമസ് HSS ല്‍ പാലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സജി കെ.ബി പതാക ഉയര്‍ത്തും.പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ റവ.ഫാ .ജോസ് കാക്കല്ലില്‍, കോര്‍പ്പറേറ്റ് സെക്രട്ടറി റവ ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍ ,വാര്‍ഡ് കൗണ്‍സിലര്‍ പ്രിന്‍സ്, തുടങ്ങിയവരും രാഷ്ട്രീയം സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. പാലാ ഉപജില്ലയിലെ വിവിധ സ്‌കൂളുകളിലെ കലാ പ്രതിഭകള്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സജി കെ.ബി, ജനറല്‍ കണ്‍വീനര്‍ റെജി കെ തോമസ്, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ജോബി കുളത്തറ, പബ്ലിസിറ്റി കണ്‍വീനര്‍ ജിസ് കടപ്പൂര്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ രാജേഷ് മാത്യു, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അനൂപ് സി മാത്യു എന്നിവര്‍ പങ്കെടുത്തു.





0 Comments