Breaking...

9/recent/ticker-posts

Header Ads Widget

പരവര്‍ മഹാജനസഭയുടെ ആഭിമുഖ്യത്തില്‍ ഡോ. കെ.ആര്‍. നാരായണന്‍ അനുസ്മരണ സമ്മേളനം



പരവര്‍ മഹാജനസഭയുടെ ആഭിമുഖ്യത്തില്‍ മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍. നാരായണന്‍ അനുസ്മരണ സമ്മേളനം നടന്നു. ഡോ. കെ.ആര്‍ നാരായണന്റെ പ്രഥമ വിദ്യാലയമായ കുറിച്ചിത്താനം KR നാരായണന്‍ സ്‌കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം ജോസ് K മാണി MP ഉദ്ഘാടനം ചെയ്തു. 

പരവര്‍ മഹാജന സഭ പ്രസിഡന്റ് കെ.കെ. മനോഹരന്‍ അധ്യക്ഷനായിരുന്നു. മോന്‍സ് ജോസഫ് MLA മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ആര്‍ ബാബുരാജ് സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്തംഗം PM മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍, BJP ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, കുറിച്ചിത്താനം LPS ഹെഡ്മിസ്ടസ് ശാലിനി ജോസഫ്, സംഘടനാ സെക്രട്ടറി ടി.ആര്‍. രാമചന്ദ്രന്‍ , ഡോ വത്സല, അനൂപ് മോഹന്‍, MR രാമചന്ദ്രദാസ്, സജി ചിരട്ടോലില്‍, മാര്‍ട്ടിന്‍ പന്നിക്കോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍ രാഷ്ടപതി കെ.ആര്‍ നാരായണന്റെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും നടന്നു.


Post a Comment

0 Comments