ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനില്‍ 12 കോടി 27 ലക്ഷം രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായും  77 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുവരുന്നതായും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. ഭരണങ്ങാനം, കരൂര്‍, കടനാട്, മീനച്ചില്‍ എന്നീ നാല് പഞ്ചായത്തുകളിലായി 53 വാര്‍ഡുകളാണ് ഭരണങ്ങാനം ഡിവിഷനില്‍ ഉള്‍പ്പെടുന്നത്.. കുടിവെള്ളം, ശുചിത്വം, ആരോഗ്യമേഖല, തെരുവുവിളക്കുകള്‍, റോഡുകളുടെ നവീകരണം, അംഗന്‍വാടികളുടെ നിര്‍മ്മാണവും, പുനരുദ്ധാരണവും, ലൈഫ് ഭവന പദ്ധതി, പാലിയേറ്റീവ് കെയര്‍ എന്നീ മേഖലകളിലാണ് പ്രധാനമായും പദ്ധതികള്‍ നടപ്പിലാക്കിയത്. 





0 Comments