Breaking...

9/recent/ticker-posts

Header Ads Widget

റോഡ് നാട്ടുകാര്‍ ചേര്‍ന്ന് ഗതാഗതയോഗ്യമാക്കി.



പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ പനച്ചികപ്പാറയില്‍ നിന്നും  ഈരാറ്റുപേട്ട നടക്കല്‍ ഭാഗത്തേക്കുള്ള റോഡ് നാട്ടുകാര്‍ ചേര്‍ന്ന് ഗതാഗതയോഗ്യമാക്കി. നിരവധിതവണ നാട്ടുകാര്‍ അധികാരികളോട് പരാതിപ്പെട്ടിട്ടും നടപടികള്‍  ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ഒന്നിച്ച് പിരിവെടുത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. കുടിവെള്ള പദ്ധതിക്കായി റോഡ് കുഴിച്ചതോടെ കാല്‍നടയാത്രപോലും ദുസ്സഹമായ അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണിത്. മഴ ശക്തമായതോടെ റോഡില്‍  ഉണ്ടായിരുന്നത് കുഴികള്‍ മാത്രമാണ്. ഇരുചക്ര വാഹന യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇവിടെ അപകടത്തിലും പെട്ടിരുന്നു. പ്രദേശവാസിയായ ജിസ് മണ്ഡപത്തിലിന്റെ  നേതൃത്വത്തിനാണ് റോഡ് കോണ്‍ക്രീറ്റിങ് നടന്നത്. സിമന്റും മണലുമൊക്കെ നാട്ടുകാര്‍ തന്നെ സംഭാവനയായി നല്‍കി.



Post a Comment

0 Comments