Breaking...

9/recent/ticker-posts

Header Ads Widget

റോഡിനു നടുവിലെ കുഴികള്‍ അപകട ഭീഷണിയാകുന്നു.




മരങ്ങാട്ടുപിള്ളി കടപ്ലാമറ്റം ജംഗ്ഷനില്‍ റോഡിനു നടുവിലെ കുഴികള്‍ അപകട ഭീഷണിയാകുന്നു. ഈ ഭാഗത്ത് റോഡിനടിയിലൂടെ കടന്നുപോകുന്ന കുടിവെള്ള വിതരണ പൈപ്പുകള്‍ നന്നാക്കിയപ്പോഴാണ് കുഴി രൂപപ്പെട്ടത്. കുഴി രൂപപ്പെട്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും കുഴികളടച്ച് ഗതാഗതം സുരക്ഷിതമാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്ന് ആക്ഷേപമുയരുന്നു.   

ശബരിമല തീര്‍ത്ഥാടക വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ ജംഗ്ഷനില്‍ തന്നെ കുഴി രൂപപ്പെട്ടിട്ടും നടപടികള്‍ വൈകുകയാണ്. പാലാ വൈക്കം  റോഡില്‍ നിന്നും കടപ്ലാമറ്റം ഭാഗത്തേക്ക് വാഹനങ്ങള്‍ തിരിയുന്നിടത്താണ് അപകടക്കെണി. ഇത് ചക്രവാഹനങ്ങളും ഇവിടെ അപകടത്തില്‍ പെടാനുള്ള സാധ്യതയാണുള്ളത്. ശബരിമല സീസണ്‍ കൂടിയെത്തിയ സാഹചര്യത്തില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉടന്‍ നടപടി വേണമെന്നും ആവശ്യമുയരുകയാണ്.


Post a Comment

0 Comments