Breaking...

9/recent/ticker-posts

Header Ads Widget

അയ്യപ്പഭക്തര്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റ്യന്‍



ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക്  ശുദ്ധജല ലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റ്യന്‍ പറഞ്ഞു. നിലയ്ക്കലില്‍ ശുദ്ധജല വിതരണ സംവിധാനം ക്രമീകരിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി  പറഞ്ഞു.

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി നിലയ്ക്കലില്‍ 20 ലക്ഷം ലിറ്റര്‍ കപ്പാസിറ്റി ഉള്ള 3 വലിയ ജലസംഭരണികള്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടന കാലത്ത്  മുന്‍വര്‍ഷങ്ങളില്‍ നാലര കോടിയോളം രൂപ, വെള്ളം എത്തിക്കുവാന്‍ ചിലവഴിച്ചിരുന്ന സാഹചര്യം ഒഴിവാക്കുവാന്‍ ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.


Post a Comment

0 Comments