ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച സാനിറ്റേഷന്‍ ബ്ലോക്കിന്റെയും സ്‌കൂള്‍ കോമ്പൗണ്ട് ഇന്റര്‍ലോക്ക് വിരിച്ച് നവീകരിച്ച പദ്ധതിയുടെയും ഉദ്ഘാടനം നടന്നു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിര്‍മാണം. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചേര്‍പ്പുങ്കല്‍ സ്‌കൂള്‍ മാനേജര്‍ വെരി.റവ.ഫാ. മാത്യു തെക്കേല്‍ അനുഗ്രഹപ്രഭാഷണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു മുഖ്യപ്രഭാണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്സി ജോണ്‍, പഞ്ചായത്ത് മെമ്പര്‍ ബോബി മാത്യു, പിറ്റിഎ പ്രസിഡന്റ് സജു സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പല്‍ ജെയ്സണ്‍ ജേക്കബ്, ഹെഡ്മാസ്റ്റര്‍ ജോജി അബ്രാഹം, ഫാ. എബ്രാഹം തകിടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments