മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച നടത്തുന്ന സാന്തോം ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനകര്‍മ്മം കോട്ടയം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം മാത്യു നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ ജോസഫ് ഞാറക്കാട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിന്റ എസ് , ജനറല്‍ കണ്‍വീനര്‍ അലക്‌സ് കൊട്ടാരത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോണ്‍സണ്‍ പുളിക്കല്‍, ജോണി എബ്രഹാം, പി റ്റി എ പ്രസിഡന്റ് റോബിന്‍ കരിപ്പാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.. സെന്റ് ജോസഫ് കുടക്കച്ചിറയും സെന്റ് പീറ്റേഴ്‌സ് ഇലഞ്ഞിയും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ സെന്റ് പീറ്റേഴ്‌സ് ഇലഞ്ഞി വിജയിച്ചു. സെമിഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച രാവിലെയും ഫൈനല്‍ മത്സരങ്ങള്‍ വൈകുന്നേരവും നടക്കും.





0 Comments