കാലാവധി പൂര്‍ത്തിയാക്കുന്ന പാലാ നഗരസഭയിലെ മുഴുവന്‍ കൗണ്‍സില്‍ യോഗങ്ങളിലും പങ്കെടുത്ത് സാവിയോ കാവുകാട്ട്. നഗരസഭയുടെ 2020- 25കാലയളവിലെ മുഴുവന്‍ കൗണ്‍സില്‍ യോഗങ്ങളിലും കൃത്യമായി പങ്കെടുത്ത ഏക കൗണ്‍സിലര്‍ എന്ന ബഹുമതിയാണ് അരുണാപുരം 22 -ാം വാര്‍ഡ് കൗണ്‍സിലറും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ സാവിയോ കാവുകാട്ടിന് ലഭിച്ചത്. നഗരസഭയില്‍ ഇരുപത്തിയാറ് കൗണ്‍സിലര്‍മാരാണുളളത്. ഇതില്‍ മുഴുവന്‍ കൗണ്‍സില്‍ യോഗങ്ങളിലും കൃത്യമായി പങ്കെടുത്തത് സാവിയോ മാത്രമാണ്. ചൊവ്വാഴ്ച നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സാവിയോ കാവുകാട്ടിനെ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ആദരിക്കുകയും പ്രശസ്തിപത്രം നല്‍കുകയും ചെയ്തു.





0 Comments