Breaking...

9/recent/ticker-posts

Header Ads Widget

എസ്‌ഐആറിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു



പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍  എസ്‌ഐആറിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ബി.എല്‍. ഒ മാര്‍ എന്യുമറേഷന്‍ ഫോമുകളുമായി വീടുകളില്‍ എത്തിത്തുടങ്ങി. ബിഎല്‍ഒമാര്‍ക്ക്  തിരിച്ചറിയല്‍ കാര്‍ഡ്, തൊപ്പി, ബാഗ് എന്നിവ നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരെ നേരില്‍കണ്ട് ഫോമുകള്‍ വിതരണം ചെയ്യും. ഫോം വിതരണത്തിനും പൂരിപ്പിച്ച ഫോമുകള്‍ ശേഖരിക്കുന്നതിനുമായി  ഡിസംബര്‍ നാലു വരെയാണ് ബിഎല്‍ഒമാര്‍ ഭവനസന്ദര്‍ശനം നടത്തുന്നത്. ഈ വര്‍ഷം വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും എന്യൂമറേഷന്‍ ഫോം നല്‍കും. ബിഎല്‍ഒമാര്‍ നല്‍കുന്ന 2 ഫോമുകളും  പൂരിപ്പിച്ച് നല്‍കണം. ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പിതാവിന്റെ പേര്, മാതാവിന്റെ പേര് എന്നിവയെല്ലാം പൂരിപ്പിക്കണം. ഒരുകളര്‍ ഫോട്ടോയും ഫോമില്‍ പതിക്കാം. ഫോം പൂരിപ്പിക്കാന്‍ ബിഎല്‍ഒമാരുടെ സഹായം തേടാവുന്നതാണ് . ഓണ്‍ ലൈനായും ഫോം പൂരിപ്പിക്കാനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പരിലോ ജില്ലയിലെ ഹെല്‍പ്  ഹെല്‍പ് ഡെസ്‌ക് നമ്പരായ 0481 256008 ലോ ബന്ധപ്പെടാം.



Post a Comment

0 Comments