സമഗ്ര വോട്ടര്‍ പട്ടിക പുതുക്കലിനായുള്ള (എസ്.ഐ.ആര്‍) പാലാ നിയോജക മണ്ഡലം തല പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. നെല്ലിയാനി ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന റസിഡന്‍സ് അസോസിയേഷന്റെയും സമ്മതിദായകരുടേയും യോഗത്തില്‍ വച്ച് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ എന്യൂമറേഷന്‍ ഫോം വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. അര്‍ഹരായ എല്ലാവരും പുതിയ വോട്ടര്‍ പട്ടികയിലും ഉള്‍പ്പെടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തഹസില്‍ദാര്‍ ലിറ്റി മോള്‍ തോമസ് ഇലക്ഷന്‍ വിഭാഗം ജീവനക്കാരായ സോളി ആന്റണി, ബിന്ദു സഖറിയാസ്, സീമ ജോസഫ്, നിര്‍മ്മല സെബാസ്റ്റ്യന്‍, കാണിയക്കാട് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.വി.മാത്യു കുന്നത്തേട്ട്, ഗ്രാമ പഞ്ചായത്ത് അംഗം ജിജി ജേക്കബ് എന്നിവര്‍ പങ്കെടുത്തു. മുന്‍ വൈസ് ചാന്‍സിലര്‍ സിറിയക് തോമസിന്റെ വീട്ടില്‍ കളക്ടര്‍ എത്തി ഫോം നല്‍കുകയും ചെയ്തു.


.webp)


0 Comments