പൂഞ്ഞാര്‍ എസ്. എം. വി. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മോഡല്‍ ലയന്‍സ് ക്ലബ് ഓഫ് അടൂര്‍ എമിറേറ്റ്‌സ് ന്റെയും സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ തെരുവ് നാടകവും, 'തുടി' എന്ന ലഹരി വിരുദ്ധ നൃത്താ വിഷ്‌കാരവും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉല്‍ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയശ്രീ. R നിര്‍വഹിച്ചു. ലയന്‍സ് ക്ലബ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ് മിസ്‌ട്രെസ് അനുജാ വര്‍മ്മ, മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് അടൂര്‍ എമിറേറ്റ്‌സ് വൈസ് പ്രസിഡന്റ് സന്തോഷ് വര്‍ഗീസ്, സെക്രട്ടറി സുരമ്യ വര്‍ഗീസ്, NSS പ്രോഗ്രാം ഓഫീസര്‍ ശ്രീജ. പി. വി. തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.





0 Comments