കേരളപ്പിറവി ദിനത്തില്‍ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തും കൂടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രവും കിടങ്ങൂര്‍ പികെവി വനിതാ ലൈബ്രറിയും സംയുക്തമായി പാലിയേറ്റീവ് കെയര്‍ സ്‌നേഹ സാന്ത്വന സ്‌നേഹ സംഗമം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ഗീത അധ്യക്ഷയായിരുന്നു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം സി കെ ഉണ്ണികൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. ലൈബ്രറി രക്ഷാധികാരി എന്‍.എസ് ഗോപാലകൃഷ്ണന്‍ നായര്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.





0 Comments