Breaking...

9/recent/ticker-posts

Header Ads Widget

ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം ആവേശഭരിതമായി



പാലാ സെന്റ്. തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പാലാ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം ആവേശഭരിതമായി. മത്സരം നടക്കുന്ന എട്ടു വേദികളും രാവിലെ തന്നെ കലാസ്വാദകരെ കൊണ്ട് നിറഞ്ഞു.  ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, മാപ്പിളപ്പാട്ട്, ഗസല്‍ ആലാപനം തുടങ്ങിയവയാണ് ഇന്ന് വേദികളില്‍ അരങ്ങേറിയ പ്രധാന മത്സരയിനങ്ങള്‍. മത്സരാര്‍ത്ഥികളുടെ മികച്ച പ്രകടനങ്ങള്‍ കാണികള്‍ക്ക് കലാസൗന്ദര്യത്തിന്റെ മധുരനിമിഷങ്ങള്‍ സമ്മാനിച്ചു. കലോത്സവത്തിന്റെ രണ്ടാം ദിവസത്തില്‍  ജോസ് കെ. മാണി എം. പി. വേദികളില്‍ എത്തിയത് കലോത്സവത്തെ കൂടുതല്‍ ആവേശഭരിതമാക്കി. 


പ്രിന്‍സിപ്പല്‍ റെജി കെ മാത്യു ഹെഡ്മാസ്റ്റര്‍ ഫാദര്‍ റെജി തെങ്ങുംപള്ളില്‍, ടോബിന്‍, കെ. അലക്‌സ് ജോബി വര്‍ഗീസ് കുളത്തറ , രാജേഷ് മാത്യു, ജിസ് കടപ്പൂര്‍, ഫെനിക്‌സ് ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് എംപിയെ സ്വീകരിച്ചു. വിവിധ വേദികളിലെ മത്സരാര്‍ത്ഥികളുമായി കുശലം പറഞ്ഞും മാതാപിതാക്കളും അധ്യാപകരുമായിയും സംവദിക്കുകയും ചെയ്ത ശേഷമാണ് എംപി മടങ്ങിയത്. വിദ്യാര്‍ത്ഥികളുമായി സംവദിച്ച അദ്ദേഹം കലാപ്രതിഭകളെ പ്രശംസിക്കുകയും ചെയ്തു. വിവിധ സ്‌കൂളുകളില്‍ നിന്നായി എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും തീര്‍ത്തും സൗകര്യപ്രദമായ രീതിയിലാണ് മത്സരങ്ങള്‍ നടന്നുവരുന്നത്. വെള്ളിയാഴ്ചയോടുകൂടി കലോല്‍സവം സമാപിക്കും.

Post a Comment

0 Comments