Breaking...

9/recent/ticker-posts

Header Ads Widget

പഴക്കമുള്ള വാട്ടര്‍ ടാങ്ക് വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണി



കിടങ്ങൂര്‍ കടപ്ലാമറ്റം റോഡരികില്‍ അപകടാവസ്ഥയില്‍ ആയ വാട്ടര്‍ ടാങ്ക് പൊളിച്ചു നീക്കാന്‍ വൈകുന്നതില്‍  പ്രതിഷേധമുയരുന്നു.  50 വര്‍ഷത്തോളം പഴക്കമുള്ള ടാങ്കാണ് അപകടാവസ്ഥയിലായത്.  10 വര്‍ഷത്തില്‍ അധികമായി ഇതില്‍ ജലം എത്തുന്നില്ല.  സമീപത്ത് വലിയ ടാങ്ക് നിര്‍മ്മിച്ചിതോടെ പഴയ ടാങ്ക് ഉപേക്ഷിക്കുകയായിരുന്നു.   വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ് അപകടാവസ്ഥയിലായ വാട്ടര്‍ ടാങ്ക് .  ഈ ടാങ്ക് പൊളിച്ചു നീക്കാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല.  വാഹനങ്ങള്‍ കടന്നു പോകുമ്പോഴോ വഴിയാത്രക്കാര്‍ നടന്നു പോകുമ്പോഴോ  ടാങ്ക് തകര്‍ന്നുവീഴുമോ എന്ന ഭീതിയിലാണ് സമീപവാസികള്‍.   വാട്ടര്‍ അതോറിറ്റി   റവന്യൂ   വില്ലേജ്   പഞ്ചായത്ത് അധികൃതര്‍ക്ക്  പരാതി നല്‍കിയിട്ടും  യാതൊരു നടപടികളുമുണ്ടാകുന്നില്ല . ടാങ്ക് നില്‍ക്കുന്ന സ്ഥലത്തെ സംരക്ഷണ ഭിത്തിയും തകര്‍ന്ന നിലയിലാണ് . നിലവില്‍  പഞ്ചായത്തിന്റെ അധീനതയില്‍ അല്ല ടാങ്കെന്നും  ബന്ധപ്പെട്ട അധികാരികളുമായി ആലോചിച്ച് ടാങ്ക് പൊളിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ്  ഇ എം ബിനുപറഞ്ഞു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍ ടാങ്ക് തങ്ങളുടെ തല്ലെന്ന നിലപാടാണ് പഞ്ചായത്തിനും വാട്ടര്‍ അതോറിറ്റിക്കുമുള്ളത്.



Post a Comment

0 Comments