പാലാ നഗരത്തില്‍ റോഡ് കുറുകെ കടക്കാന്‍ പാടുപെട്ട് കാല്‍നടയാത്രക്കാര്‍. പ്രധാന ജംഗ്ഷനുകളില്‍ സീബ്രാലൈന്‍ ഇല്ലാത്തതും സീബ്രാ ലൈനില്‍ പോലും ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതും കാല്‍നടയാത്രക്കാരെ വലയ്ക്കുന്നു. സീബ്രാലൈനില്‍ കൂടി കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ പോലും വാഹനങ്ങള്‍ കടന്നു പോകുന്നത് അപകടസാഹചര്യവും സൃഷ്ടിക്കുകയാണ്. പലയിടത്തും സീബ്രാലൈനുകള്‍ മാഞ്ഞുപോയ അവസ്ഥയിലാണ്. കാല്‍ നട യാത്രക്കാര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ യാതൊരു പരിഗണനയും നല്കാതെയാണ് വാഹനയാത്രികര്‍ കടന്നുപോകുന്നത്.





0 Comments